25+ (കടങ്കഥകൾ) Malayalam Kadamkathakal With Answers | MindYourLogic Kadamkathakal
MindYourLogic നിങ്ങൾക്ക് 25 ലധികം Malayalam Kadamkathakal With Answers കൊണ്ടുവരുന്നു, ഇത് നിങ്ങളുടെ തലച്ചോറിനെ പരീക്ഷിക്കുകയും തലച്ചോറിന് വ്യായാമം നൽകുകയും ചെയ്യും. ഈ മലയാളം കടങ്കഥകൾ ഉത്തരങ്ങളോടെയാണ് നൽകിയിരിക്കുന്നത്. ഈ Malayalam Kadamkathakal With Answers തകർക്കാൻ കഴിയുമോ എന്ന് നോക്കാം!
1. ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ്?
ചൂല്
2. ആയിരം പറ അവളിൽ ഒരു നുള്ള് കൊട്ടത്തേങ്ങ?
ചന്ദ്രക്കല
3. ആയിരം കിളികൾക്ക് ഒറ്റക്കൊക്ക്?
വാഴക്കുല
4. ആനയിലുണ്ട് ചേനയിലില്ല, ഇമയിലുണ്ട് ഇഷ്ട്ടത്തിലില്ല. രണ്ട് അക്ഷരമുള്ള ഞാനാര്?
ആമ
5. സ്വന്തമായി കസേരയുള്ള മാൻ?
ചെയർമാൻ
6. ആരും യാത്ര ചെയ്യാത്ത ബസ്?
സിലബസ്
7. ആരും കൂട്ടാത്ത കറി?
ബേക്കറി
8. സിനിമകളിൽ ഇല്ലാത്ത ആക്ഷൻ?
വിക്സ് ആക്ഷൻ
9. കൂലി പണിക്കരാണ് പറ്റാത്ത പണി?
വിപണി
10. പട്ടി കുറക്കുന്നത് എന്തുകൊണ്ട്?
വായകൊണ്ട്
11. മനുഷ്യൻ ആദ്യമായി ചവിട്ടിയ പാത്രം?
ഗർഭപാത്രം
12. ഒരിക്കലും പറക്കാത്ത കാക്ക?
ഇക്കാക്ക
13. എല്ലാവരും ബഹുമാനിക്കുന്ന തല?
ചുമതല
14. ഒരിക്കലും കായ്ക്കാത്ത മരം?
സമരം
15. പറക്കാൻ പറ്റാത്ത കിളി?
ഇക്കിളി
16. മരിക്കാതിരിക്കാൻ എന്തുവേണം?
ജനിക്കാതിരിക്കണം
17. റേഷൻ കടയിൽ കിട്ടാത്ത റേഷൻ?
മോഡറേഷൻ
18. ഏറ്റവും കൂടുതൽ വേദനിക്കുന്ന രാജ്യം ഏതാണ്?
സ്പെയിൻ
19. ലോകത്തിലെ ഏറ്റവും മോശമായ കൃതി?
വികൃതി
20. ലോകത്ത് എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഹരി ഏതാണ്?
ഓഹരി
21. സുഖത്തിലും ദുഖത്തിലും ഉള്ളത് എന്ത്?
ഖ
22. നീ എന്ന വാക്ക് എങ്ങനെ ഉണ്ടായി?
ന എന്ന അക്ഷരത്തിൽ നിന്ന്
23. തോളിൽ സഞ്ചിയുള്ള ജീവി ഏത്?
കണ്ടക്ടർ
24. കാണാൻ പറ്റാത്ത നാവ്?
കിനാവ്
25. ‘ല’ പോയാൽ കുഴപ്പം ആകുന്ന അപ്പം?
കുഴലപ്പം
ഇത്തരം കൂടുതൽ മലയാളം കടങ്കഥകൾക്കായി - മലയാളം പസിലുകൾ