25+ (കടങ്കഥകൾ) Riddles in Malayalam | MindYourLogic Kadamkathakal
MindYourLogic നിങ്ങൾക്ക് 25 ലധികം Riddles In Malayalam കൊണ്ടുവരുന്നു, ഇത് നിങ്ങളുടെ തലച്ചോറിനെ പരീക്ഷിക്കുകയും തലച്ചോറിന് വ്യായാമം നൽകുകയും ചെയ്യും. ഈ മലയാളം കടങ്കഥകൾ ഉത്തരങ്ങളോടെയാണ് നൽകിയിരിക്കുന്നത്. ഈ Riddles In Malayalam തകർക്കാൻ കഴിയുമോ എന്ന് നോക്കാം!
1. ഏറ്റവും സംശയമുള്ള മാസം ഏതാണ്?
ഫെബ്രുവരി
2. ഒരിക്കലും പ്രസവിക്കാത്ത ആട്?
മാറാട്
3. ബാർബർ ഷോപ് തുടങ്ങിയാൽ വിജയിക്കാതെ നാട്?
കഷണ്ടിയുടെ നാട്
4. വേനൽക്കാലത്തു മനുഷ്യനെ തങ്ങുന്ന ഭാരം?
സംഭാരം
5. ആദ്യ തുരങ്കം ഉണ്ടാക്കിയത് ആര്?
പെറുച്ചാഴി
6. ചുമരിനു പുറത്തുള്ള വസ്തുക്കളെ കാണാൻ സഹായിക്കുന്ന ഉപകരണം ഏത്?
ജനൽ
7. ഏറ്റവും വലിയ ആൽ?
ഹർത്താൽ
8. ഏറ്റവും വലിയ നെറ്റ്?
ഇന്റർനെറ്റ്
9. കയറാൻ പറ്റാത്ത കാർ?
മഴക്കാർ
10. ആര് ആഗ്രഹിക്കാത്ത ജയം?
പരാജയം
11. വഴുവഴുപ്പുള്ള രാജ്യം?
ഗ്രീസ്
12. തൊട്ടാൽ ചലിക്കുന്ന സിറ്റി?
ഇലെർക്ടിസിറ്റി
13. ഏറ്റവും വലിയ പോക്കറ്റടിക്കാരൻ?
തയ്യൽക്കാരൻ
14. ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന വനം?
ഭവനം
15. പേനയിൽ ഒഴിക്കാൻ പറ്റാത്ത മഷി?
കണ്മഷി
16. 28 ദിവസങ്ങൾ ഉള്ള മാസം ഏതാണ്?
എല്ലാ മാസവും
17. ഏറ്റവും ചെറിയ ഡ്രൈവർ ഏത്?
സ്ക്രൂഡ്രൈവർ
18. ഇംഗ്ലീഷ് അക്ഷരമാലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് നിൽക്കാൻ കഴിയുന്ന അക്ഷരം?
Q
19. ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗേറ്റ്?
കോൾഗേറ്റ്
20. ആരും ഇഷ്ട്ടപ്പെടാത്ത പ്രായം?
അഭിപ്രായം
21. പ്രധാന മന്ത്രി മരിച്ചപ്പോൾ കടകൾ അടച്ചത് എന്തുകൊണ്ട്?
മുറസാക്കി
22. ഒരു സിംഹവും പുലിയും ഓട്ടമത്സരത്തിൽ പങ്കെടുത്തു, സിംഹം തോൽക്കാൻ കാരണമെന്ത്?
പുലി ജയിച്ചത് കൊണ്ട്
23. ഒരു മേശയിൽ 10 ഈച്ചകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിനെ കൊന്നു. ബാക്കി എത്ര ഈച്ച?
ഒന്നുമില്ല, ബാക്കി എല്ലാം പറന്നുപോയി
24. ഏറ്റവും കൂടുതൽ റോക്കറ്റ് വിക്ഷേപിക്കുന്ന ചെടി?
തുമ്പ
25. എഴുതാൻ പറ്റുന്ന ഡ്രസ്സ്?
അഡ്രസ്
ഇത്തരം കൂടുതൽ മലയാളം കടങ്കഥകൾക്കായി - മലയാളം പസിലുകൾ