25+ കടംകഥകൾ വെല്ലുവിളി നിങ്ങൾക്കായി | MindYourLogic Kadankathakal
25+ കടംകഥകളുടെ ഈ സമാഹാരം,നിങ്ങളുടെ ബുദ്ധിശക്തിയെ വെല്ലുവിളിക്കുന്നതിന് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ കടങ്കഥകൾ, മനസ്സിന് സൃഷ്ടിപരമായ ചിന്തകളെ പ്രോത്സാഹിപ്പിക്കും. നിങ്ങളുടെ IQ വികസിപ്പിക്കാനും, വിനോദം അനുഭവിക്കാനും ഈ വെല്ലുവിളികളെ ഏറ്റെടുക്കാം.
1. വെളുക്കുമ്പോൾ കറക്കുന്നതും കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏത് എന്നു പറയാമോ?
ഉത്തരം – പാൽ
ഉത്തരം – സപ്പൊട്ടാ
3.രാമായണത്തിന്റെ നടുവിൽ കാണുന്ന “സ്ത്രീ”ആരാണ് ?
ഉത്തരം – മായ
4. കുട്ടിക്കാലത്തു നീന്തി കളിക്കും മുതിർന്നവരായാൽ ചാടി കളിക്കും ആര് ?
ഉത്തരം – തവള
5. വെള്ളം കുടിച്ചാൽ ഉടൻ മരിച്ചുപോകുന്നത് ആരാണ് ?
ഉത്തരം – തീ
6. സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന മാസം ഏത് ?
ഉത്തരം – മേടം
7. കുളിക്കാൻ പോയപ്പോൾ സുന്ദരി.കുളിച്ചു വന്നപ്പോൾ ഗർഭിണി ?
ഉത്തരം – പപ്പടം
8. ഭാരം കൂടിയ പാനീയം ഏതാണ് ?
ഉത്തരം – സംഭാരം
9. കണക്കിലുള്ള രണ്ട് ശരീരഭാഗങ്ങൾ ഏതൊക്കെ ആണെന്ന് പറയാമോ ?
ഉത്തരം – അരയും കാലും
10. പെട്ടന്ന് ഉയരം കൂടാനുള്ള വഴി ?
ഉത്തരം – ഉയരം കുറഞ്ഞവരുടെ അടുത്ത് നിന്നാൽ മതി
11. തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് ?
ഉത്തരം – നെല്ല്
12. ജീവനില്ലാത്ത എനിക്ക് അഞ്ചു വിരലുകൾ ഉണ്ട് ആരാണ് ഞാൻ ?
ഉത്തരം – കയ്യുറകൾ
13. രണ്ട് പേർ കണ്ടു പത്തു പേർ എടുത്തു ഒരാൾ രുചിച്ചു ?
ഉത്തരം – കണ്ണ് കൈ നാവു
14. ക്യാരറ്റ് മാത്രം വാങ്ങാൻ കിട്ടുന്ന കട ?
ഉത്തരം – സ്വർണക്കട
15. ജീവിതകാലം മുഴുവൻ സുന്ദരൻ ആകാൻ എന്തു ചെയ്യണം ?
ഉത്തരം – സുന്ദരൻ എന്ന് പേരിടുക
16. മാനത്ത് കാണുന്ന മറ്റൊരു മാനം ?
ഉത്തരം – വിമാനം
17. മനുഷ്യന്മാർ താമസിക്കുന്ന വനം ഏതാണ് ?
ഉത്തരം – ഭവനം
18. ആവി പിടിച്ചപ്പോൾ ഒരാൾ വടിയായി ?
ഉത്തരം – പുട്ട്
19. എങ്ങനെ എഴുതിയാലും ശരിയാവാത്തത് എന്ത് ?
ഉത്തരം – തെറ്റ്
20. ഒരാളോട് വളരെ വിഷമമുള്ള ഒരു ചോദ്യം ചോദിച്ചപ്പോൾ അയാൾ കിണറ്റിലേക്കു ഇറങ്ങി എന്തിനു ?
ഉത്തരം – ആഴത്തിൽ ചിന്തിക്കാൻ
21. കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം ?
ഉത്തരം – ട്രാഫിക് ജാം
22. മുന്നിൽ വാൽ ഉള്ള ജീവി ?
ഉത്തരം – വാൽമാക്രി
23.തോട്ടത്തിൽ ഞാൻ പച്ച മാർക്കറ്റിൽ ഞാൻ കറുപ്പ് വീട്ടിൽ ഞാൻ ചുവപ്പ് .ആരാണ് ഞാൻ ?
ഉത്തരം – തേയില
24. മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ് ?
ഉത്തരം – അപകടം
25. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തു കൊണ്ട് ?
ഉത്തരം – കൈകൊണ്ട്
ഇത്തരം കൂടുതൽ മലയാളം കടങ്കഥകൾക്കായി - മലയാളം പസിലുകൾ